കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകൾ നിറച്ചു നമ്മെ സ്വാഗതം ചെയ്യുന്ന മറ്റൊരു സ്ഥലമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ. മനസിലെ ഭാരങ്ങൾ ഇറക്കി വെച്ച് മണിക്കൂറുകളോളം ചിലവിടാൻ ഇഷ്ടമുള്ള ആളുകൾക്ക് യാതൊരു ശല്യവും കൂടാതെ വന്നു ആസ്വദിക്കാവുന്ന സ്ഥലം തന്നെയാണിത്. കോട്ടയം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. പൊതുവെ അധികം തിരക്ക് ഇവിടേയ്ക്ക് ഇല്ലെങ്കിലും ലോകത്തിലെതന്നെ മറ്റേതു സ്ഥലങ്ങളോടും കിടപിടിക്കുന്ന രീതിയിൽ ഉള്ള സ്ഥലമാണിത്. കോടമഞ്ഞു, കാട്, നല്ല മഴ, അങ്ങനെ ഇടുക്കിയിൽ എന്തൊക്കെ കാ…