കുടകിലെ ചോമകുണ്ട്‌ | Chomakundu | Kudaku

      
നമ്മളിൽ പലരും പല തരത്തിലുള്ള യാത്രകൾ നടത്തിയിട്ടുള്ളവർ ആണ്. അവയിൽ പലതും സാഹസികത നിറഞ്ഞതും അല്ലാത്തവയും ആകാം. യാത്രകൾ ചെയ്യുന്നതിന് പ്രായം ഒരു തടസ്സമല്ല എന്ന് പലരും ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അപ്പോൾ നമുക്ക് സമയം കളയണ്ട. 

അധികം  സാഹസികത ഒന്നുമില്ലാത്ത ഒരു ചെറിയ ട്രക്കിങ് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് കുടകിലെ ചോമകുണ്ട്‌ എന്ന ഒരു ചെറിയ ഇടം. കർണാടക ജില്ലയിലാണ് ഇ സ്ഥലം സ്ഥിതി ചെയ്യുന്നത്. പലരും കുടകിലേക്ക് യാത്ര പോയിട്ടുള്ളത് ആണെങ്കിലും പെട്ടെന്ന് ആരും ശ്രദ്ധിക്കാതെ പോയിട്ടുള്ള ഒരു സ്ഥലം ആയിരിക്കും ഇത്. 

ഒരു ചെറിയ മലയാണ്‌ ചോമകുണ്ട്‌. ഏകദേശം ഒരു രണ്ടു മണിക്കൂർ കൊണ്ട് കയറിച്ചെല്ലാൻ കഴിയുന്നതെയുള്ളു എന്നു പറയാം. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സ്ഥലം തന്നെയാണിത്. കേരളത്തിൽ നിന്നാണ് നിങ്ങളുടെ യാത്രയെങ്കിൽ കണ്ണൂരിലും കുടകിനും ഇടയ്ക്ക് ആയിട്ട് വരും ഈ സ്ഥലം. ഈ മലയുടെ മുകളിൽ കയറി നിന്നാൽ അറബിക്കടൽ കാണുവാൻ സാധിക്കും. 

അതുപോലെതന്നെ സൺറൈസും സൺസെറ്റും വളരെ മനോഹരമായി കാണുവാൻ സാധിക്കും. അതിനു പ്രത്യേക സ്ഥലവും ഇവിടെയുണ്ട്. വിരാജ്പേട്ട് എന്ന സ്ഥലത്തു നിന്നും ഏകദേശം ഒരു 10,16 കിലോമീറ്റർ ദൂരെയാണ് ചോമകുണ്ട്‌ സ്ഥിതി ചെയ്യുന്നത്. ഇതിനോട് അടുത്തായാണ്‌ ചെലവറ വെള്ളച്ചാട്ടം. താഴ്‌വാരത്ത് വാഹനങ്ങൾ നിർത്തി ചോമകുണ്ടിലേക്കു  കയറണം. 

ഇളം വെയിലും തണുത്ത കാറ്റും കൊണ്ട് ഒരു ട്രക്കിംഗ് അതൊരു പ്രത്യേക അനുഭവം തന്നെയാണ്. അങ്ങു ദൂരെ ഇരിട്ടി മലനിരകൾ കാണാം. ഇവിടെ ട്രക്കിങ് ആസ്വദിച്ച് തിരിച്ചു ഇറങ്ങുന്നവർ ചെലവറ വെള്ളച്ചാട്ടം ലക്ഷ്യമാക്കി പോകാറാണ് പതിവ്. പക്ഷേ കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ പോകാതിരിക്കുന്നത് തന്നെയായിരിക്കും നല്ലത്. കൂടുതലും രാത്രിയിൽ ഉള്ള യാത്രകൾ പരമാവധി ഒഴിവാക്കുക...!

നന്ദി 

© Book Of Travelogue 

Pic Credit - Emil Isaac's Photography

Post a Comment

0 Comments