This is an example of a Optin Form, you could edit this to put information about yourself or your site so readers know where you are coming from. Find out more...
Following are some of the Advantages of Opt-in Form :-
Subscribe to our newsletter to get the latest and greatest Blogger templates to your inbox ;-)
Your email address is safe with us!
കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകൾ നിറച്ചു നമ്മെ സ്വാഗതം ചെയ്യുന്ന മറ്റൊരു സ്ഥലമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ. മനസിലെ ഭാരങ്ങൾ ഇറക്കി വെച്ച് മണിക്കൂറുകളോളം ചിലവിടാൻ ഇഷ്ടമുള്ള ആളുകൾക്ക് യാതൊരു ശല്യവും കൂടാതെ വന്നു ആസ്വദിക്കാവുന്ന സ്ഥലം തന്നെയാണിത്. കോട്ടയം ജില്ലയുടെയും ഇടുക്കി ജില്ലയുടെയും അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. പൊതുവെ അധികം തിരക്ക് ഇവിടേയ്ക്ക് ഇല്ലെങ്കിലും ലോകത്തിലെതന്നെ മറ്റേതു സ്ഥലങ്ങളോടും കിടപിടിക്കുന്ന രീതിയിൽ ഉള്ള സ്ഥലമാണിത്. കോടമഞ്ഞു, കാട്, നല്ല മഴ, അങ്ങനെ ഇടുക്കിയിൽ എന്തൊക്കെ കാ…
ഇടുക്കി ജില്ലയിലെ വളരെ മനോഹരമായ മറ്റൊരു ടൂറിസ്റ്റ് സ്പോട്ട് ആണ് പാഞ്ചാലിമേട്. കുട്ടിക്കാനം പീരുമേട് പോകുമ്പോൾ ഉള്ള റൂട്ടിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു മുൻപായി പാഞ്ചാലിമേട്ടിലേക്കുള്ള പാത കാണാം. പരുന്തുംപാറ പോലെത്തന്നെ വളരെ ഭംഗിയേറിയ ഒരു സ്ഥലം തന്നെയാണിത്. മലമുകളിലെ മൊട്ടക്കുന്നും, കോടമഞ്ഞും, തണുത്ത കാറ്റും ഒക്കെ ആസ്വദിക്കാൻ പറ്റിയ ഒരു അടിപൊളി സ്ഥലം. കോട്ടയം കുമളി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ഫാമിലിയായും മറ്റും ഒരു ഒന്നൊന്നര മണിക്കൂർ നന്നായി ചിലവഴിച്ചു മനസിനെ റിഫ്രഷ് ചെയ്തു വീണ്ടും യാത്ര തിരിക്കുകയും ചെയ്യാം. വളഞ്…
ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റു പ്രദേശമാണ് പരുന്തുംപാറ. കോടമഞ്ഞും തണുത്ത കാറ്റും കൊണ്ട് നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു സ്പോട്ട്. പീരുമേട് എന്ന സ്ഥലത്തു നിന്നും 8 കിലോമീറ്റർ ദൂരെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. ദൂരെ ദൂരെ ഒന്നിനൊന്നു മുകളിലായി മലനിരകൾ കാണുവാൻ സാധിക്കും. അവയിലൂടെ കോടമഞ്ഞു തഴുകി പോകുന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. ഒരു ദിവസത്തേക്കു വേണ്ടി ആണെങ്കിലും രാവിലെ ഒരു 11 മണിക്കാണ് ഞങ്ങൾ തിരിച്ചത്. എന്നാൽ വളരെയധികം ആസ്വദിച്ച ഒരു ട്രിപ്പ് ആയി മാറി ഞങ്ങൾക്ക് അത് എന്ന് തന്നെ പറയാം. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ…
നമ്മളിൽ പലരും പല തരത്തിലുള്ള യാത്രകൾ നടത്തിയിട്ടുള്ളവർ ആണ്. അവയിൽ പലതും സാഹസികത നിറഞ്ഞതും അല്ലാത്തവയും ആകാം. യാത്രകൾ ചെയ്യുന്നതിന് പ്രായം ഒരു തടസ്സമല്ല എന്ന് പലരും ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അപ്പോൾ നമുക്ക് സമയം കളയണ്ട. അധികം സാഹസികത ഒന്നുമില്ലാത്ത ഒരു ചെറിയ ട്രക്കിങ് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് കുടകിലെ ചോമകുണ്ട് എന്ന ഒരു ചെറിയ ഇടം. കർണാടക ജില്ലയിലാണ് ഇ സ്ഥലം സ്ഥിതി ചെയ്യുന്നത്. പലരും കുടകിലേക്ക് യാത്ര പോയിട്ടുള്ളത് ആണെങ്കിലും പെട്ടെന്ന് ആരും ശ്രദ്ധിക്കാതെ പോയിട്ടുള്ള ഒരു സ്ഥലം ആയിരിക്കും ഇത്. ഒരു ചെറി…