പൊതുവെ അധികം തിരക്ക് ഇവിടേയ്ക്ക് ഇല്ലെങ്കിലും ലോകത്തിലെതന്നെ മറ്റേതു സ്ഥലങ്ങളോടും കിടപിടിക്കുന്ന രീതിയിൽ ഉള്ള സ്ഥലമാണിത്. കോടമഞ്ഞു, കാട്, നല്ല മഴ, അങ്ങനെ ഇടുക്കിയിൽ എന്തൊക്കെ കാണണോ അതെല്ലാം ഇവിടെ വന്നാൽ കാണുവാൻ സാധിക്കും.
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3200 അടി ഉയരത്തിൽ ആണ് ഈ മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു വലിയ ചിറ കുളം ഉണ്ടായിരുന്നെന്നു പറയുന്നു ഇവിടെ. കുറച്ചു മരങ്ങൾ ഓക്കേ ഉണ്ടായിരുന്നെങ്കിലും ഒരൊറ്റ ഇലകൾ പോലും ആ ചിറയിൽ വീഴുക്കില്ലായിരുന്നു എന്ന് പറയപ്പെടുന്നുവെന്നും അങ്ങനെ ആണ് ഈ പേര് വന്നതെന്നും പറയുന്നു.
ഇവിടേയ്ക്ക് എത്തിപ്പെടുന്നത് അത്ര എളുപ്പമല്ല. ഓഫ്‌റോഡ് എന്ന് ഇതാണ് ഓഫ്‌റോഡ്. ഒരൊന്നൊന്നര ഓഫ്‌റോഡ് ആണ്. ഏകദേശം 10km ദൂരമുള്ള ഈ ഓഫ്‌റോഡ് അല്പം അപകടവും ആവേശം നിറഞ്ഞവയുമാണ്. തൊടുപുഴയിൽ നിന്ന് 20km യാത്ര ചെയ്താൽ കാഞ്ഞാറിൽ എത്തും. അവിടെ നിന്നാണ് ഈ പറഞ്ഞ ഓഫ് റോഡ് തുടങ്ങുന്നത്.
എപ്പോഴും വളരെ തണുത്ത കോടമഞ്ഞു പാറി നടക്കുന്ന ഒരു കാലാവസ്ഥയാണ് ഇവിടെയുള്ളത്. തണുത്ത കാറ്റിനാൽ ഉറങ്ങുന്ന മലനിരകളും പച്ചപ്പും യാത്രികർക്ക് കൗതുകം ഉണർത്തുന്നവയാണ്. തീർച്ചയായും നിങ്ങൾ കണ്ടിരിക്കേണ്ട ഒരു സ്ഥലം. പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യം... ഇലവീഴാപൂഞ്ചിറ...
നന്ദി
© Book Of Travelogue
0 Comments