ഇടുക്കി ജില്ലയിലെ വളരെ മനോഹരമായ മറ്റൊരു ടൂറിസ്റ്റ് സ്പോട്ട് ആണ് പാഞ്ചാലിമേട്. കുട്ടിക്കാനം പീരുമേട് പോകുമ്പോൾ ഉള്ള റൂട്ടിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു മുൻപായി പാഞ്ചാലിമേട്ടിലേക്കുള്ള പാത കാണാം. പരുന്തുംപാറ പോലെത്തന്നെ വളരെ ഭംഗിയേറിയ ഒരു സ്ഥലം തന്നെയാണിത്.
മലമുകളിലെ മൊട്ടക്കുന്നും, കോടമഞ്ഞും, തണുത്ത കാറ്റും ഒക്കെ ആസ്വദിക്കാൻ പറ്റിയ ഒരു അടിപൊളി സ്ഥലം. കോട്ടയം കുമളി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ഫാമിലിയായും മറ്റും ഒരു ഒന്നൊന്നര മണിക്കൂർ നന്നായി ചിലവഴിച്ചു മനസിനെ റിഫ്രഷ് ചെയ്തു വീണ്ടും യാത്ര തിരിക്കുകയും ചെയ്യാം.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു തൊട്ട് മുൻപായി ഏകദേശം ഒരു കിലോമീറ്റർ മുൻപായി കോട്ടയത്ത് നിന്നും വരുമ്പോൾ വലത്തോട്ട് തിരിഞ്ഞു ഏകദേശം ഒരു 3,4 കിലൊമീറ്റർ യാത്ര ചെയ്യണം. വളരെ വീതി കുറഞ്ഞ റോഡുകൾ ആണുള്ളത് ആയതിനാൽ വളരെ സാവധാനം യാത്ര ചെയ്യുക. പ്രകൃതി ഭംഗിയെ പൊതിഞ്ഞു നിൽക്കുന്ന പച്ചപ്പിനാൽ അങ്ങോട്ടുള്ള യാത്ര കണ്ണുകളെ കുളിരണിയിക്കുന്നതാണ്.
ഒരുപാട് ചരിത്രങ്ങളും ഐതിഹ്യങ്ങളും പാഞ്ചാലിമേട്ടിനുണ്ട്. അതിനാൽ തന്നെ ഈ സ്ഥലം വളരെ പ്രസിദ്ധമാണ് യാത്രികർക്ക്. ഇപ്പോൾ ഇവിടെ ടൂറിസ്റ്റ്കൾക്കായ് വളരെ ഭംഗിയോടെ ഒരുപാടു കൗതുകമുണർത്തുന്ന രീതിയിൽ അല്ലെങ്കിൽ ഇഷ്ടപെടുന്ന രീതിയിൽ ഉള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പാഞ്ചാലിമേട്ടിൽ മുകളിൽ നിന്നാൽ മകരവിളക്ക് തെളിയുന്നത് നന്നായി കാണുവാൻ സാധിക്കും. ഒരുപാട് ആളുകൾ ഇത് കാണുന്നതിനായി ഇവിടെ എത്താറുണ്ട്.
പാഞ്ചാലിമേട്ടിൽ തന്നെ അങ്ങ് മുകളിലേക്കു നടന്നു കയറണം. ട്രക്കിങ് ഇഷ്ട്ടപെടുന്നവർക്കു ഒരു ചെറിയ ട്രക്കിങ് ആയും എടുക്കാം. രാവിലെയും വൈകുന്നേരത്തിനു തൊട്ട് മുൻപുള്ള സമയത്തുമാണ് എത്തുന്നതെങ്കിൽ ചിലപ്പോൾ കോടയുറങ്ങി മലമുകളിൽ തഴുകി പോകുന്ന കാഴച്ച കാണുവാൻ സാധിക്കും.
അപ്പോൾ ഒഴിവു സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ആണ് നിങ്ങളെങ്കിൽ തീർച്ചയായും ഒന്ന് പോയി കണ്ടു ആസ്വദിച്ചു തിരിച്ചു വരുവാൻ കഴിയുന്ന ഒരു അടിപൊളി സ്ഥലം ആണ് പാഞ്ചാലിമേട്...
നന്ദി
© Book Of Travelogue

0 Comments